ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പി അരവിന്ദാക്ഷന്‍

പ്രസിഡൻ്റ്

അരുണ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത്ത് സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലിനി കെ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി സി ഉണ്ണികൃഷ്ണന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവശങ്കരന്‍ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല                          :         പാലക്കാട്ബ്ളോക്ക്                   :         ശ്രീകൃഷ്ണപുരംവിസ്തീര്‍ണ്ണം                 :         29.6ച.കി.മീവാര്‍ഡുകളുടെ എണ്ണം    :         16ജനസംഖ്യ                   :         17476പുരുഷന്‍മാര്‍                :         8153സ്ത്രീകള്‍                       :         9323ജനസാന്ദ്രത    ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം ചരിത്രരേഖകളുടെ അഭാവം കാരണം ഈ പ്രദേശത്തിന്റെ പൌരാണികചരിത്രം വ്യക്തമല്ല. എന്നാല്‍ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികള്‍, വടുകനാം കുറിശ്ശി ക്ഷേത്രത്തില്‍ കാണുന്ന വട്ടെഴുത്ത് തുടങ്ങിയവ ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ പഴയകാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളാണ്. രാജവാഴ്ചക്കാലത്ത് ഈ പ്രദേശം സാമൂതിരിയുടെ ഭരണത്തിന്‍കീഴിലായിരുന്നു. ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിലാണ് ഈ പ്രദേശത്തിന് ശ്രീകൃഷ്ണപുരം എന്ന പേര് ഉണ്ടായത്. ശ്രീകൃഷ്ണപുരം പ്രസിദ്ധമായ 14 ദേശത്തില്‍ പെട്ടതാണ്. ക്ഷേത്രങ്ങളേയും മനകളേയും അടിസ്ഥാനപ്പെടുത്തിയായിരുന്നു ദേശങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നത്. വള്ളുവകോനാതിരിയായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. പിന്നീട് വള്ളുവകോനാതിരിയെ പരാജയപ്പെടുത്തി സാമൂതിരിയുടെ സാമന്തന്‍ ഭരണം സ്ഥാപിച്ചു. പതിനാല് ദേശമെന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ...

കൂടുതൽ വായിക്കുക